23 April Tuesday
പുത്തൂർ മിന്നല്‍ ചുഴലിക്കാറ്റ്‌

ആദ്യഘട്ട സഹായം വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

പുത്തൂർ മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം മന്ത്രി കെ രാജൻ വിതരണം ചെയ്യുന്നു

തൃശൂർ
പീച്ചി, കൈനൂർ, പുത്തൂർ വില്ലേജുകളിലെ മിന്നൽ ചുഴലിക്കാറ്റുണ്ടായ പ്രദേശത്തെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക റവന്യൂ മന്ത്രി കെ രാജൻ വിതരണം ചെയ്‌തു. 
പുത്തൂർ പഞ്ചായത്തിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ ചുഴലിക്കാറ്റിന്റെ കാരണം പരിശോധിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ആദ്യഘട്ട സഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 27 പേർക്ക് വീടിന് ധനസഹായവും നാലുപേർക്ക് കന്നുകാലിത്തൊഴുത്തിന് നാശനഷ്ടം സംഭവിച്ചതിനുള്ള ധനസഹായവും ചേർത്ത് 14,22,100 രൂപയാണ് എസ്ഡിആർഎഫിൽനിന്ന് അടിയന്തര ധനസഹായമായി നൽകിയത്. എസ്ഡിആർഎഫ് ഫണ്ടിൽനിന്ന് നാല് വിഭാഗങ്ങളിലായാണ് ധനസഹായം വിതരണം ചെയ്തത്.ചുഴിലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച രണ്ട് കുടുംബങ്ങൾക്ക്
 52,700 രൂപയും തൊഴുത്ത് നഷ്ടമായ നാല് പേർക്ക് 2100 രൂപ വീതം 8400 രൂപയും പട്ടയമില്ലാത്ത ഭൂമിയിൽ ഭാഗികമായി തകർന്ന വീടുകൾക്ക് 65,02,00 രൂപയും വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് 76,35,00 രൂപയുമാണ് വിതരണം ചെയ്തത്. നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.  രക്ഷാപ്രവർത്തകരെ ആദരിച്ചു. പുത്തൂർ പഞ്ചായത്തിലെ എം എ കാർത്തികേയൻ ആൻഡ്‌ എം ശങ്കരൻകുട്ടി സ്മാരക കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ  കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. ആർഡിഒ പി എ വിഭൂഷൺ, എൽഎ ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ, തഹസിൽദാർ ടി ജയശ്രീ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top