20 April Saturday

ആറ്റപ്പിള്ളി : താൽക്കാലിക 
ഗതാഗത രൂപരേഖയായി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

ആറ്റപ്പിള്ളി പാലം അപ്രോച്ച് റോഡിലൂടെ താൽക്കാലിക ഗതാഗതത്തിന് രൂപരേഖ ഏറ്റുവാങ്ങുന്നു

പുതുക്കാട്
 ആറ്റപ്പിള്ളി പാലം-അപ്രോച്ച്‌ റോഡിലൂടെ താല്‍ക്കാലിക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണമെന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം ഇറിഗേഷന്‍വകുപ്പിന് കീഴിലുള്ള പീച്ചിയിലെ കേരള എൻജി. റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ  രൂപരേഖ പഞ്ചായത്ത് പ്രസിഡന്റുമാരായ, അജിത സുധാകരന്‍,അശ്വതി വിബി എന്നിവര്‍ ഡയറക്ടര്‍,എന്‍ സുപ്രഭയില്‍ നിന്നും ഏറ്റുവാങ്ങി. കെ കെ രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. റോഡ് പുനര്‍നിര്‍മാണത്തിന് കാലതാമസം വരുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ഗതാഗത സൗകര്യം ഒരുക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ്, റോഡ് ടെസ്റ്റിനും, മറ്റു സുരക്ഷാ പരിശോധന കള്‍ക്കും ശേഷം,രൂപരേഖ തയ്യാറാക്കിയത്. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയും ഫണ്ടും ലഭ്യമാക്കി നിര്‍മാണം ആരംഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നു എംഎല്‍എ അറിയിച്ചു.ഏകദേശം പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top