16 April Tuesday
പാലിയേക്കര

ഫാസ്ടാഗ് തൃപ്തികരമല്ലെന്ന്‌ റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 
തൃശൂർ
പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും ഇത് പരിഹരിച്ച് ജനോപകാരപ്രദമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിറ്റിക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നും കലക്ടർ എസ് ഷാനവാസ് . ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനങ്ങൾക്ക് പിഴവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള വിദഗ്ധ പരിശോധനക്കുശേഷമാണ് കലക്ടർ ഇക്കാര്യം പറഞ്ഞത്‌. . ടോൾ പ്ലാസയിലൂടെ പോകുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്ര സാധ്യമാകാത്ത തരത്തിലുള്ള ഗതാഗത നിയന്ത്രണം പാടില്ല. ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും മണിക്കൂറുകളോളം വാഹനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയും റോഡുകളുടെ ശോച്യാവസ്ഥയും മാറ്റണം. ഫാസ് ടാഗ് പോലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുമ്പോൾ അതിൽ സുതാര്യത ആവശ്യമാണെന്നും കലക്ടർ വ്യക്തമാക്കി.
ടോൾപ്ലാസയിലെ എല്ലാ വാഹന കവാടങ്ങളും റീഡിങ് മെഷീനുകളും കലക്ടർ പരിശോധിച്ചു. കടന്നുപോകുന്ന വാഹനങ്ങളുടെ വേഗവും പരിശോധിച്ച് കാര്യങ്ങൾ വിലയിരുത്തി. കലക്ടറോടൊപ്പം നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, വൈസ് പ്രസിഡന്റ് കെ എം ബാബു, ആർടിഒ ബിജു ജെയിംസ്, മോട്ടോർ വെഹിക്കിൾ ഓഫീസർമാരായ ഫെനിൽ, ഉണ്ണികൃഷ്ണൻ, സിന്റോ, ടോൾ പ്ലാസ ചീഫ് ഓപ്പറേറ്റർ ഓഫീസർ എ വി സൂരജ് എന്നിവരുമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top