20 April Saturday
സിപിഐ എം ബഹുജന കൂട്ടായ്‌മ 22ന്‌

മോഡി സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 
തൃശൂർ
മോഡി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ ആഹ്വാനപ്രകാരം രാജ്യ-വ്യാ-പ-ക-മായി സംഘ-ടി-പ്പിക്കുന്ന പ്രതി-ഷേധപരി-പാ-ടി-യുടെ  ഭാഗ-മായി ചൊവ്വാഴ്‌ച ‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂരിൽ ജില്ലാതല ബഹു-ജന കൂട്ടായ്-മ സംഘ-ടി-പ്പി-ക്കും. 
തൃശൂർ ഇ എം എസ്- സ്-ക്വയറിൽ  രാവിലെ പത്തുമുതൽ പകൽ- ഒന്നുവരെ-യാണ് കൂട്ടായ്-മ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ  ഉദ്-ഘാടനം ചെയ്യും. 
ആദായ നികുതിദായ-ക-ര-ല്ലാത്ത എല്ലാ കുടും-ബ-ങ്ങ-ളുടേയും ബാങ്ക്- അക്കൗ-ണ്ടിൽ അടുത്ത ആറു മാസ-ത്തേക്ക്- ഓരോ മാസവും 7500 രൂപ വീതം നൽകു-ക, ആവ-ശ്യ-ക്കാ-രായ എല്ലാവർക്കും ഓരോ മാസവും പത്തു കിലോ വീതം ഭക്ഷ്യ-ധാന്യം സൗജ-ന്യ-മായി നൽകു-ക, ഗ്രാമീണ തൊഴി-ലു-റപ്പ്- പദ്ധതി പ്രകാരം പ്രതി-വർഷം 200 തൊഴിൽദിനമെങ്കിലും ഉയർന്ന വേത-ന-ത്തിൽ ലഭ്യ-മാ-ക്കു-ക, നഗ-ര-ങ്ങ-ളിൽ തൊഴി-ലു-റപ്പ്- പദ്ധതി നട-പ്പാ-ക്കാൻ നിയമം കൊണ്ടു-വ-രിക, എല്ലാ തൊഴിൽര-ഹി-തർക്കും വേതനം നൽകുക, ഭര-ണ-ഘ-ട-ന സംര-ക്ഷി-ക്കു-കയും സ്വാത-ന്ത്ര്യം, സമ-ത്വം, സാഹോ-ദര്യം എന്നീ മൗലി-കാ-വ-കാ-ശ-ങ്ങൾ  ഉറ-പ്പാ-ക്കു-ക എന്നീ ആ-വ-ശ്യ-ങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം. 
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ്- സർക്കാ-രിനും പാർടി-ക്കു-മെ-തിരെ കടുത്ത രീതി-യി-ലുള്ള കള്ള-പ്ര-ചാ-ര-വേ-ല-ക-ളാണ് ചില മാധ്യ-മ-ങ്ങളുടെ സഹാ-യ-ത്തോടെ യുഡിഎഫും ബിജെപിയും സംഘ-ടി-പ്പി-ക്കു-ന്ന-ത്-.  
ഇതിൽ പ്രതിഷേധവും  എൽഡിഎഫ്- സർക്കാ-രിനെ അസ്ഥി-രീ-ക-രി-ക്കാ-നുള്ള  നീക്കത്തിനെതിരെ അണിചേരുക എന്നീ മുദ്രാവാക്യവും 
 കൂട്ടായ്-മയിൽ ഉന്നയിക്കും. കോവിഡ് മാനദണ്ഡങ്ങളും ശാരീരിക അകലവും പാലിച്ചാണ്‌ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്‌. 
പരിപാടി വിജയിപ്പിക്കാൻ എല്ലാ പാർടി പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സി-പിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്- അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top