24 April Wednesday
കോൺഗ്രസ്‌ സമരം

ആന്റിജൻ ടെസ്‌റ്റ്‌: ഫലംവരും മുമ്പേ പിറന്നാൾ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
 
തൃശൂർ
കോൺഗ്രസ്‌ സമരം വഴി മണ്ണുത്തിയിൽ കോവിഡ്‌ വ്യാപിക്കുന്നു. ആന്റിജൻ ടെസ്‌റ്റിന്‌ വിധേയമാക്കിയവർ ഫലം  വരുംമുമ്പേ പിറന്നാൾ ആഘോഷത്തിലും പങ്കെടുത്തു. ഇത്‌ രോഗവ്യാപനത്തിനിടയാക്കി. കോൺഗ്രസ്‌ സമരമുൾപ്പെടെ രണ്ടാഴ്‌ചക്കുള്ളിൽ വെള്ളാനിക്കര ആരോഗ്യകേന്ദ്രം പരിധിയിൽ 500 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 
കോൺഗ്രസ്‌   സമരത്തിൽ പങ്കെടുത്തവർ പനിയുമായി ആശുപത്രിയിൽ എത്തിയിരുന്നു.  ഇവരോട്‌  കോവിഡ്‌ ടെസ്റ്റ്‌ നടത്താൻ നിർദേശിച്ചിട്ടും നടത്തിയില്ല.  പനി ശക്തിപ്പെട്ടപ്പോഴാണ്‌  കോവിഡ്‌ ടെസ്‌റ്റ്‌ നടത്തിയത്‌. അപ്പോൾ പോസിറ്റീവായി. ഇതേത്തുടർന്ന്‌ 200 പേരെ ആന്റിജൻ  ടെസ്‌റ്റിന്‌ വിധേയമാക്കി. 
ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിലിരിക്കണമെന്ന്‌ നിർദേശിച്ചു.  ഇവരിൽ ചിലർ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.   നിരവധിപേരുമായി നേരിട്ട്‌ സമ്പർക്കത്തിൽ  ഏർപ്പെട്ടു. ഫലം വന്നപ്പോൾ  ഇവർക്കും   പോസിറ്റീവായി.   
 കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു മണ്ണുത്തിയിൽ   മാനദണ്ഡങ്ങൾ ലംഘിച്ച്‌   കോൺഗ്രസ്‌ പ്രകടനവും  പൊതുയോഗവും നടത്തിയത്‌. ഇതിൽ പങ്കെടുത്തവരിൽ പലരും കോവിഡ്‌ ചികിത്സയിലാണ്‌.  സംഭവത്തെത്തുടർന്ന്‌ മണ്ണുത്തി മേഖല   കണ്ടെയ്‌ൻമെന്റ്‌  സോണിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top