19 April Friday

ആനവണ്ടി ഇനി ഗ്രാമവണ്ടി

സ്വന്തം ലേഖകൻUpdated: Saturday Aug 20, 2022

ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം എളവള്ളിയിൽ മന്ത്രി ആന്റണി രാജു നിർവഹിക്കുന്നു

മണലൂർ
 എളവള്ളിയുടെ ഗ്രാമവീഥികളിലൂടെ  കെഎസ്‌ആർടിസി  ബസ്‌  ഓട്ടം  തുടങ്ങി. ജനങ്ങൾ ആവേശപൂർവം വണ്ടിയെ വരവേറ്റു.  ഗ്രാമവണ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  പൂവ്വത്തൂർ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു   നിർവഹിച്ചു. 
 കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന്  മന്ത്രി പറഞ്ഞു.  ഗ്രാമപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ചെലവു കുറഞ്ഞ യാത്രാസൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണ്  സർക്കാറെന്നും  മന്ത്രി പറഞ്ഞു. 
ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതി വേണുഗോപാൽ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ജിയോ ഫോക്സ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആന്റണി, ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, കെ ഡി വിഷ്ണു, എൻ ബി ജയ, ചെറുപുഷ്പം ജോണി, ശിൽപ്പ ഷിജു,  ഗ്രാമവണ്ടി  സ്‌പെഷ്യൽ ഓഫീസർ വി എം  താജുദ്ദീൻ സാഹിബ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top