18 December Thursday

ഇ എം എസ്‌ –എ കെ ജി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഉയർത്തുന്നു

തൃശൂർ
സിപിഐ എം  നേതൃത്വത്തിൽ ജില്ലയിൽ ഇ എം എസ് –- എ കെ ജി  ദിനാചരണം സമുചിതമായി ആചരിച്ചു. ജില്ലാ, ഏരിയ, ലോക്കൽ, ബ്രാഞ്ച്‌ ഓഫീസുകൾ  അലങ്കരിച്ചു. 
   രാവിലെ  പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 
ദേശാഭിമാനി തൃശൂർ യൂണിറ്റിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പതാക ഉയർത്തി, അനുസ്‌മരണ യോഗം ഉദ്‌ഘാടനം ചെയ്‌തു.  ടോം പനയ്‌ക്കൽ അധ്യക്ഷനായി. എ ജി സന്തോഷ്‌, കെ എൻ സനിൽ, ഐ പി ഷൈൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top