16 September Tuesday
കൂട്ടപ്പിരിച്ചുവിടൽ

സിഎസ്‌ബി ബാങ്ക്‌ കൂനംമൂച്ചി ബ്രാഞ്ചിനു മുന്നിൽ ധർണ

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

കൂട്ടപ്പിരിച്ചു വിടലിനെതിരെ സിഎസ്‌ബി ബാങ്ക് കൂനംമൂച്ചി ബ്രാഞ്ചിനുമുന്നിൽ സംഘടിപ്പിച്ച ധർണ

തൃശൂർ 
സിഎസ്ബി സ്റ്റാഫ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ്  പി ജി കൃഷ്ണകുമാർ ഉൾപ്പെടെ 40പേരെ പിരിച്ചുവിട്ടതിനെതിരെ സിഎസ്‌ബി ബാങ്ക്  കൂനംമൂച്ചി ബ്രാഞ്ചിനുമുന്നിൽ ധർണ നടത്തി. 
  എം ബി പ്രവീൺ (സിഐടിയു) ഉദ്ഘാടനം ചെയ്‌തു. എം സി പോൾ അധ്യക്ഷനായി. ബിഇഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ, സിഎസ്‌ബിഎസ്‌എഫ് ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ എന്നിവർ സംസാരിച്ചു.  സ്ഥിരം ജീവനക്കാർക്കുനേരെയുള്ള കൂട്ടപ്പിരിച്ചുവിടൽ ഉത്തരവ്‌   റദ്ദാക്കിയില്ലെങ്കിൽ ഏപ്രിൽ മൂന്നിന് പണിമുടക്ക് അടക്കം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ സംയുക്തസമരസമിതി വ്യക്തമാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top