ചേലക്കര
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാർടിയിൽനിന്ന് പുറത്താക്കി. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെത്തുടർന്നാണ് നടപടി. അച്ചടക്കസമിതിയുടെ ശുപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് നടപടിയെടുത്തത്. പ്രവർത്തകസമിതിയിൽ പി കെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ചതിനും നേരത്തേ നടപടിയെടുത്തിരുന്നു. അന്വേഷണ വിധേയമായി പാർടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും ഹംസയെ പാർടി സസ്‌പെൻഡ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..