20 April Saturday

ഡോ. രേഷ്മ സില്‍വസ്റ്ററിന്‌ ജർമൻ ഫെലോഷിപ്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
തൃശൂർ
കൊച്ചി സർവകലാശാലാ ഗവേഷക ഡോ. രേഷ്മ സിൽവസ്റ്റർ, ജർമൻ സർക്കാരിന്റെ അലക്സാണ്ടർ വോൻ ഹംബോൾട്ട് ഫെഡറേഷൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്‌ അർഹയായി. വിബ്രിയോ ബാക്ടീരിയയിലെ ആന്റിബയോട്ടിക് റെസിസ്റ്റൻസ് സംബന്ധമായ പഠനത്തിനാണ്‌ ഫെലോഷിപ് ലഭിച്ചത്‌.    മറൈൻ ബയോളജി ഡിപ്പാർട്‌മെന്റിൽ പ്രൊഫ. മുഹമ്മദ് ഹത്തയുടെ കീഴിൽ പിഎച്ച്ഡി പൂർത്തിയാക്കിയ രേഷ്മ, സ്‌കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി തുടർ ഗവേഷണം നടത്തുകയാണ്.  
ബെർലിനിലെ മാക്‌സ് ഡെൽബ്രൂക് സെന്റർ ഫോർ മോളിക്കുലാർ മെഡിസിനിലും ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡ്രെസ്ഡനിലുമാണ് ഫെലോഷിപ്പിന്റെ ഭാഗമായി പ്രവർത്തിക്കുക. രണ്ടുവർഷമാണ് ഗവേഷണ കാലാവധി. ആലുവ എടത്തല കണപ്പിള്ളി വീട്ടിൽ സിൽവസ്‌റ്ററിന്റെയും സുധയുടെയും മകളാണ്‌. ഭർത്താവ്‌: തൃശൂർ കണിമംഗലം സ്‌നേഹവീഥിയിലെ ഡോ. അശ്വിൻ കോക്കാട്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top