18 December Thursday

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
കണ്ണാറ
പീച്ചി ഡാം റോഡിൽ വെറ്റിലപ്പാറ സെന്ററിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്കേറ്റു. എടപ്പലം ശാന്തി ലെയ്‌നിൽ മുതുകാട്ടിൽ കൃഷ്ണകുമാറി(32)നാണ് പരിക്കേറ്റത്‌.
ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകിട്ട് എട്ടരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ തട്ടി നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top