26 April Friday
റെയിൽവേ മേൽപ്പാലം

പെെലിങ് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
ഗുരുവായൂർ 
റെയിൽവേ മേൽപ്പാല നിർമാണത്തിന്റെ എല്ലാ പൈലിങ് പ്രവൃത്തികളും ഫെബ്രുവരി 28നകം പൂർത്തിയാക്കാൻ തീരുമാനം. എൻ കെ അക്ബർ എംഎൽഎ വിളിച്ചുചേർത്ത മേൽപ്പാലനിർമാണ അവലോകനയോ​ഗത്തിലാണ് നിർമാണക്കമ്പനി ഉറപ്പുനൽകിയത്. നിലവിൽ റെയിൽവേ ​ഗേറ്റിന് കിഴക്കുഭാ​ഗത്ത് പൈലിങ് പ്രവൃത്തികൾ പൂർത്തീകരണഘട്ടത്തിലാണ്.ഇതിന്റെ ഭാഗമായി റെയിൽവേ ഗേറ്റുമുതൽ മഞ്ജുളാൽവരെ ചെറിയ വാഹനങ്ങൾ മാത്രമായി ഗതാഗതം നിയന്ത്രിക്കും. മേൽപ്പാലം നിർമാണത്തിന്റെ ആദ്യഘട്ട പ്രവൃത്തികൾ നല്ലരീതിയിൽ നടക്കുന്നുവെന്ന് യോഗം വിലയിരുത്തി. പ്രവർത്തന കലണ്ടർ പ്രകാരം നിശ്ചയിച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. കലണ്ടർ അനുസരിച്ച് പണികൾ നടക്കുന്നത് ദിവസവും വിലയിരുത്താൻ നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന കെഎസ്ഇബി ട്രാൻസ്‌ഫോർമറുകൾ മാറ്റിസ്ഥാപിക്കൽ, വാട്ടർ അതോറിറ്റിക്ക്‌ കീഴിലെ പ്രവർത്തനങ്ങൾ എന്നിവ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന്‌ വൈദ്യുതി, വാട്ടർ അതോറിറ്റി വകുപ്പുകൾ ഉറപ്പുനൽകി. ഗുരുവായൂർ നഗരസഭാ ലൈബ്രറി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി പി എസ് ഷിബു, ഗുരുവായൂർ എസിപി കെ ജി സുരേഷ്, വിവിധ വകുപ്പുദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top