20 April Saturday

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
ചാലക്കുടി
സിപിഐ എം ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റി കൂടപ്പുഴ ഗാന്ധിനഗറിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറ്റം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ നിർവഹിച്ചു. 
ബാബുപുളിക്കനും കുടുംബത്തിനുമാണ് 700 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമിച്ചു നൽകിയത്‌.  ചാലക്കുടി ഏരിയയിൽ സിപിഐ എം നിർമിച്ചുനൽകിയ 14–-ാമത്തെ വീടാണിത്‌. 
ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി കെ ഗിരിജാവല്ലഭൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി ഡി ദേവസി, ടി എ ജോണി, ഏരിയ സെക്രട്ടറി കെ എസ് അശോകൻ, ടി പി ജോണി, പി എം ശ്രീധരൻ, കെ ഐ അജിതൻ, പി പി പോൾ, എം ടി വിനു, സി എസ് സുരേഷ്, ഷൈജ സുനിൽ, കെ ടി വാസു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top