26 April Friday

സ്വകാര്യബസ്‌ തൊഴിലാളികളുടെ മാർച്ചും ധർണയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസ്‌ ധർണ കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

കേരള ബസ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസ്‌ മാർച്ചും ധർണയും നടത്തി.  സ്വകാര്യബസ്‌ തൊഴിലാളികളെയും വ്യവസായത്തെയും സംരക്ഷിക്കുക, ഇന്ധന വിലവർധന  പിൻവലിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു മാറ്റണം എന്ന കേന്ദ്രനയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ വി ഹരിദാസ്‌ ധർണ ഉദ്‌ഘാടനം ചെയ്‌തു. ‌ജില്ലാ സെക്രട്ടറി കെ പി സണ്ണി അധ്യക്ഷനായി. 

ജില്ലാ കമ്മിറ്റി അംഗം ജി രാധാകൃഷ്‌ണൻ, എൻ എസ്‌ പവനൻ, ടി എൽ ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ ആർ അനന്തൻ സ്വാഗതവും പി എസ്‌ രാജേഷ്‌ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top