25 April Thursday
859 പേർക്കും സമ്പർക്കം വഴി

862 പേർക്കുകൂടി, 1006 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
 
തൃശൂർ
ജില്ലയിലെ 862 പേർക്കുകൂടി ഞായറാഴ്ച കോവിഡ്- സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. 859 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28,013 ആണ്‌. രോഗബാധിതരായ 18,570 പേരെയാണ് ആകെ നെഗറ്റീവായി വിട്ടയച്ചത്‌.
മദർ ആശുപത്രി ക്ലസ്റ്റർ വഴി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രന്റ്‌ ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.
ഞായറാഴ്ച 6158 പേർ വീടുകളിൽ ചികിത്സയിലുണ്ട്‌. 1109 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 800 പേർ വീടുകളിലുമാണ്. 2833 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3437 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 217,916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 488 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 60 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിങ്‌ നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 398 പേരെ  സ്‌ക്രീൻ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top