തൃശൂർ
കേരള കാർഷിക സർവകലാശാലയിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സർവകലാശാല മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ വിഷ്ണു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, സംസ്ഥാന കമ്മിറ്റി അംഗം എം എം മേഘന, സർവകലാശാലാ ജനറൽ കൗൺസിൽ അംഗം പി കെ സുരേഷ്, എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി സി വി ഡെന്നി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കടുത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് വിദ്യാർഥികൾ സമരത്തിൽ പങ്കെടുത്തു. സർവകലാശാലയിലെ ജനാധിപത്യ വിരുദ്ധവും വിദ്യാർഥിവിരുദ്ധവുമായ നിലപാടുകൾ പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..