29 March Friday
കിസാൻസഭാ അഖിലേന്ത്യാ സമ്മേളനം

സംഘാടകസമിതി രൂപീകരണം ഇന്ന്‌; 
എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
തൃശൂർ
രാജ്യത്തെ കർഷകപോരാട്ടത്തിന്‌ എന്നും നെടുനായകത്വം നൽകിയ അഖിലേന്ത്യാ  കിസാൻസഭ (എഐകെഎസ്)  35–--ാം അഖിലേന്ത്യാ സമ്മേളനം  ഡിസംബർ 13മുതൽ 16വരെ തൃശൂരിൽ ചേരും. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം  തിങ്കൾ നടക്കും. പകൽ മൂന്നിന് കോവിലകത്തുംപാടം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 
കർഷക ജനതയുടെയും കൃഷിയുടെയും ഉന്നമനത്തിനായി ചരിത്ര പോരാട്ടം നടത്തുന്ന നാലുദിവസത്തെ അഖിലേന്ത്യാ കിസാൻസഭയുടെ സമ്മേളനത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളും. എഐകെഎസ് അഖിലേന്ത്യാ  ജോയിന്റ്‌ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു എന്നിവർ സംസാരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top