16 April Tuesday

ഉയരും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

 തൃശൂർ

മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്   അന്തിമ പ്ലാൻ   അംഗീകരിച്ചു.  285 കോടി രൂപയാണ് ചെലവ് .  ആറ്‌ നിലകളിലായി 288 കിടക്കകൾ, നൂറിൽപ്പരം ഐസിയു കിടക്കകൾ, ഡേ കെയർ ഡയാലിസിസ് കേന്ദ്രം, സൂപ്പർ സ്പെഷ്യാലിറ്റി ഒപികൾ, ട്രാൻസ്‌പ്ലാന്റ് ഓപ്പറേഷൻ തിയറ്ററുകൾ, എംആർഐ സ്കാൻ, സിടി സ്കാൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഈ ബ്ലോക്കിൽ  ലഭ്യമാകുക.  
തലയോട്‌ തുറക്കാതെ തലച്ചോറിലെ രോഗങ്ങൾക്ക്‌ ചികിത്സയേകാനുള്ള സ്റ്റീരിയോടാക്ടിക് ന്യൂറോ സർജറി ഫ്രെയിം മെഡിക്കൽ കോളേജിൽ സ്ഥാപിച്ചത്‌ നിരവധി രോഗികൾക്ക്‌ ആശ്വാസമേകും. 
മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറഞ്ഞ ചെലവിൽ താമസിക്കാൻ സർക്കാരിന്റെ ആശ്വാസ്‌ വീടും ഉയരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top