28 March Thursday

ശാന്ത തൊട്ടറിഞ്ഞു, 
ആ കരുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തൃശൂർ
അകക്കണ്ണിൽ വെളിച്ചവുമായി  കുടുംബാംഗങ്ങൾക്കൊപ്പമെത്തി   സ്വന്തം ഭൂമിയുടെ അവകാശ രേഖ കൈപ്പറ്റിയപ്പോൾ   ശാന്തയ്‌ക്ക്‌ ലഭിച്ചത്‌ ജീവിത വെളിച്ചം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഈ സർക്കാർ   പട്ടയം നൽകിയപ്പോൾ  കാഴ്‌ചക്കുറവിലും  അവർ സർക്കാർ കരുതൽ കണ്ടറിയുകയായിരുന്നു.  പാണഞ്ചേരി പയ്യനം കോളനിയിലെ മലയൻ പരേതരായ വേലായുധൻ– പാറു ദമ്പതികളുടെ മകളാണ്‌   ശാന്ത.  
പിറന്ന മണ്ണിന്റെ അവകാശത്തിനായി  അച്ഛനോടൊപ്പം  ശാന്ത ഒട്ടേറെ  സമരം നടത്തിയിട്ടുണ്ട്‌.  ഒടുവിൽ പട്ടയം ലഭിച്ചപ്പോൾ   കണ്ണ് നിറയെ കാണാനുള്ള  ഭാഗ്യം ശാന്തക്കില്ല. തിമിരം ബാധിച്ച് കണ്ണുകളുടെ കാഴ്ച മങ്ങിയ നിലയിലാണ് ഈ 64 കാരി.  നൂറുദിവസത്തിനുള്ളിൽ ജില്ലയിൽ 3575  കുടുംബങ്ങളാണ്‌ ഭൂമിക്ക്‌ അവകാശികളായത്‌.  ഏറെ വെല്ലുവിളി നിറഞ്ഞ  270 വനഭൂമി പട്ടയവും വിതരണം ചെയ്യാനായത്‌ ചരിത്രനേട്ടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top