19 April Friday

മത്സ്യഗ്രാമങ്ങളിൽ പ്രതിഷേധ ശൃംഖല

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തിരുവനന്തപുരം/ തൃശൂർ
കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ തീരമേഖലയാകെ പ്രതിഷേധ ശൃംഖല തീർത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. സാമൂഹ്യ അകലം ഉറപ്പാക്കി, അഞ്ചുപേർവീതമുള്ള ചങ്ങലകളുടെ ശൃംഖല തീർക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും തീരസംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്ന നീല സാമ്പത്തികനയം തിരുത്തുക, കേന്ദ്ര മത്സ്യബന്ധന നിയമം മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, മണ്ണെണ്ണ, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. 
ജില്ലാതല ഉദ്‌ഘാടനം അഴിക്കോട് പുത്തൻപള്ളിക്കവലയിൽ  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഐ കെ വിഷ്ണു ദാസ് നിർവഹിച്ചു സിപിഐ എം ഏരിയ കമ്മറ്റി അംഗം കെ പി രാജൻ അദ്ധ്യക്ഷനായി .പെരിഞ്ഞത്ത് പി എ സുധീർ ഉദ്ഘാടനം ചെയ്തു. കെ പി ഷാജി അധ്യക്ഷനായി.  കൂളിമുട്ടത്ത് ഇ ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ കുട്ടൻ അധ്യക്ഷനായി . വെമ്പല്ലൂരിൽ ടി എൻ ഹനോയ് ഉദ്ഘാടനം ചെയ്തു.സുധി അധ്യക്ഷനായി . എടവിലങ്ങിൽ വിനിൽദാസ് ഉദ്ഘാടനം ചെയ്തു ഇ ആർ ഷാജി അധ്യക്ഷനായി. എറിയാട് കെ എ അസ്‌ഫൽ ഉദ്ഘാടനം ചെയ്തു . ഇവി രമേശൻ അധ്യക്ഷനായി . 
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. കെ എസ് അനിൽകുമാർ   അധ്യക്ഷനായി. പുത്തൻകടപ്പുറത്ത് സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി  ശിവദാസൻ ഉദ്ഘാടനം ചെയ്തു. റീന കരുണൻ   അധ്യക്ഷയായി.അണ്ടത്തോട് സിഐടിയു ഏരിയ സെക്രട്ടറി എ എസ് മനോജ് ഉ​ദ്ഘാടനം ചെയ്തു. ജാസ്മിൻ ഷെഹീർ  അധ്യക്ഷനായി. കടപ്പുറത്ത് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു.സി കെ വേണു അധ്യക്ഷനായി. എടക്കഴിയൂരിൽ എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ കെ സാലിഹ്   അധ്യക്ഷനായി. മന്ദലാംകുന്ന് കെ എം അലി ഉദ്ഘാടനം ചെയ്തു. എ ടി മുഹമ്മദാലി   അധ്യക്ഷനായി. വലപ്പാട് കോതകുളത്ത്  യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി പി എ രാമദാസ് ഉദ്ഘാടനംചെയ്തു. കെ കെ കിഷോർ അധ്യക്ഷനായി. നാട്ടികയിൽ  യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി ആർ കറപ്പൻ ഉദ്ഘാടനം ചെയ്തു. 
ലാൽ ബ്ലാങ്ങാട്ട് അധ്യക്ഷനായി. ഏങ്ങണ്ടിയൂർ എംഇഎസ് സെന്ററിൽ  കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. തങ്ക ബാബു അധ്യക്ഷയായി. ഹാർബറിൽ  സിഐടിയു ഏരിയ ട്രഷറർ പി എൻ ജ്യോതിലാൽ ഉദ്ഘാടനംചെയ്തു. എം എസ് ഷിബു അധ്യക്ഷനായി. വാടാനപ്പള്ളിയിൽ എം വി അർജുനൻ ഉദ്ഘാടനം ചെയ്‌തു. ഐ കെ സുദർശനൻ അധ്യക്ഷനായി. തളിക്കുളത്ത് സിപിഐ എം ലോക്കൽ സെക്രട്ടറി കെ ആർ സീത ഉദ്ഘാടനം ചെയ്തു. പി ആർ വാസു അധ്യക്ഷനായി. വലപ്പാട് കെ കെ രമേഷ് ഉദ്ഘാടനം ചെയ്തു. വി വി അനിത അധ്യക്ഷയായി. കഴിമ്പ്രത്ത് കെ ആർ മുരളി ഉദ്ഘാടനം ചെയ്തു. പി ഡി ആശ അധ്യക്ഷയായി. പാലപ്പെട്ടിയിൽ    ടി എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി എസ് ഷജിത്ത് അധ്യക്ഷനായി. ചാമക്കാലയിൽ എം കെ ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. ദിബു അധ്യക്ഷനായി. വഞ്ചിപ്പുരയിൽ ഇ കെ ദാസൻ ഉദ്ഘാടനം ചെയ്തു. എൻ കെ സുരേഷ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top