03 July Thursday

കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കലാമണ്ഡലം ഗോപിയുടെ അമ്മയെന്ന കവിതാസമാഹാരം കവി ആലങ്കോട്‌ ലീലാകൃഷ്‌ണൻ പ്രകാശനം ചെയ്യുന്നു. മന്ത്രി കെ രാധാകൃഷ്‌ണൻ, എംഎൽഎമാരായ എ സി മൊയ്‌തീൻ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ സമീപം

ചെറുതുരുത്തി 
 കലാമണ്ഡലം  ഗോപി രചിച്ച അമ്മ കവിതാസമാഹാരം പ്രകാശിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌ത ചടങ്ങിൽ കവി ആലങ്കോട്‌  ലീലാകൃഷ്ണൻ  പ്രകാശനം നിർവഹിച്ചു. കലാമണ്ഡലം ഗോപി ആമുഖപ്രഭാഷണം നടത്തി.  എ സി മൊയ്‌തീൻ എംഎൽഎ മുഖ്യാതിഥിയായി.  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. 
  ഡോ. എൻ ആർ ഗ്രാമപ്രകാശ്‌ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌ ചാൻസലർ ഡോ. ടി കെ നാരായണൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെയ്‌ഖ്‌  അബ്ദുൾഖാദർ, കലാമണ്ഡലം എം പി എസ്‌ നമ്പൂതിരി, വി കലാധരൻ,   എ വി ശ്രീകുമാർ, പി മുരളി, മിനി ബാനർജി,  പി വി രഞ്‌ജിനി എന്നിവർ സംസാരിച്ചു.     സമാഹാരത്തിലെ  കവിതകൾ മിനി ബാനർജി മോഹിനിയാട്ടം നൃത്താവിഷ്‌കാരമായി അവതരിപ്പിച്ചു.
എഴുപതോളം കവിതകളാണ്‌ പുസ്‌തകത്തിലുള്ളത്‌. ഡിസി ബുക്‌സാണ്‌  146 പേജുള്ള പുസ്‌തകത്തിന്റെ പ്രസാധകർ. ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടിയാണ്‌ അവതാരകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top