19 April Friday

സിപിഐ എം ജില്ലാ പഠന ശിൽപ്പശാല;
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

സിപിഐ എം ജില്ലാ പഠനശിൽപ്പശാല സംഘാടക സമിതിയായി രൂപീകരണയോഗം ജില്ലാ സെക്രട്ടറി 
എം എം വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
സി ഒ പൗലോസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ജില്ലാതല പഠനശിൽപ്പശാലയ്‌ക്ക്‌ സംഘാടക സമിതി രൂപീകരിച്ചു. മുളങ്കുന്നത്തുകാവ്‌ ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം   ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്‌ഘാടനം ചെയ്തു. പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ് അധ്യക്ഷനായി. സെപ്തംബർ 1, 2, 3 തീയതികളിൽ മുളങ്കുന്നത്തുകാവ് കിലയിലാണ്‌ ശിൽപ്പശാല.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഡേവിസ്‌, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എസ് കുട്ടി, എം കെ പ്രഭാകരൻ, ‍ഏരിയ കമ്മിറ്റി അംഗം എ എൻ കൃഷ്ണകുമാർ, ലോക്കൽ സെക്രട്ടറി പി ജി ജയപ്രകാശ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി കെ എസ് സുഭാഷിനെയും കൺവീനറായി എ എൻ കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top