16 April Tuesday

ബാലസംഘം സംസ്ഥാന സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം എ സി മൊയ്തീന്‍ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ വി ശിൽപ്പ അധ്യക്ഷയായി. സംസ്ഥാന കൺവീനർ ടി കെ നാരായണദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കെ വി ഹരിദാസ്, കെ രവീന്ദ്രൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ. എൻ വി വെെശാഖൻ, പികെഎസ്‌ ജില്ലാ സെക്രട്ടറി കെ വി രാജേഷ്, ബാലസംഘം സംസ്ഥാന കോ–- ഓർഡിനേറ്റർ അഡ്വ. എം രൺദീഷ്, സി വിജയകുമാർ, എം എസ്‌ ബസന്ത്‌ലാൽ, സരോദ് ചങ്ങാടത്ത്, ടി കെ അമൽ റാം  എന്നിവർ സംസാരിച്ചു. 
1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: എം എം വർഗീസ്‌(ചെയർമാൻ), പി കെ ഡേവിസ്‌( ജനറൽ കൺവീനർ), എം കെ കണ്ണൻ(ട്രഷറർ). സെപ്തംബർ 24, 25, 26 തീയതികളിൽ തൃശൂർ റീജണൽ തിയറ്ററിലാണ് പ്രതിനിധി സമ്മേളനം ചേരുക. 25ന് അരലക്ഷം കുട്ടികളുടെ ഘോഷയാത്രയും സംഗമവും തേക്കിൻകാട് മൈതാനിയിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top