25 April Thursday
യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റ്‌ പിടിച്ചെടുത്തു

എൽഡിഎഫ്‌ 
കുതിപ്പ്‌

സ്വന്തം ലേഖകൻUpdated: Thursday May 19, 2022
തൃശൂർ
വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മികവാർന്ന നേട്ടം. ആറിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ്‌ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ്‌ വിജയിച്ച തൃക്കൂർ ആലേങ്ങാട്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. 
വടക്കാഞ്ചേരി നഗരസഭ 13–--ാം ഡിവിഷൻ ഒന്നാംകല്ലിൽ മല്ലിക സുരേഷ്‌ യുഡിഎഫിലെ സിന്ധു സുബ്രഹ്മണ്യനെ 27 വോട്ടിന്‌ പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫ്  സ്ഥാനാർഥി ഷീന രാജൻ, യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണനെ 597 വോട്ടിന്‌ പരാജയപ്പെടുത്തി. 
തൃക്കൂർ പഞ്ചായത്ത് ഒമ്പതാം വാർഡ്‌ ആലേങ്ങാടിൽ എൽഡിഎഫിലെ ലിന്റോ തോമസ്‌   യുഡിഎഫിലെ മാത്യു ഇലവുങ്കലിനെ 285 വോട്ടിനാണ്‌ തോൽപ്പിച്ചത്. നിലവിൽ യുഡിഎഫ്‌ വിജയിച്ച വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുക്കുകയായിരുന്നു. മുരിയാട്‌ പഞ്ചായത്ത്‌ തുറവങ്കാട് വാർഡിൽ എൽഡിഎഫിലെ റോസ്മി ജയേഷ്‌ യുഡിഎഫിലെ ഷീജ ജോർജിനെ 45 വോട്ടിന്‌ കീഴടക്കി. 
വെള്ളാങ്കല്ലൂർ  പഞ്ചായത്ത്‌ രണ്ടാംവാർഡ്‌ വെളയനാട്‌ വാർഡിൽ യുഡിഎഫിലെ ബിജു പുല്ലൂക്കര വിജയിച്ചു. 
എൽഡിഎഫിലെ കെ കെ നൗഷാദിനെ 303 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. കുഴൂർ പഞ്ചായത്തിലെ കുഴൂർ സീറ്റ്‌ യുഡിഎഫ്‌ നിലനിർത്തി. എൽഡിഎഫിലെ ജെൻസൻ തെറ്റയിലിനെ യുഡിഎഫിലെ  സേതുമോൻ ചിറ്റേത്ത് 185 വോട്ടിന്‌ പരാജയപ്പെടുത്തി. ഇവിടെ യുഡിഎഫിന്റെ നിലവിലെ ഭൂരിപക്ഷം കുറയുകയും ചെയ്‌തു. ആറിടത്തും ബിജെപി മൂന്നാം സ്ഥാനത്തേക്ക്‌ തഴയപ്പെട്ടു. അധികം വാർഡിലും കഴിഞ്ഞതവണത്തേക്കാൾ വോട്ട്‌ ബിജെപിക്ക്‌ കുറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top