28 March Thursday
3 വീടുകൾ തകർന്നു

മഴ തുടരുന്നു; 
ജാഗ്രത വേണം

സ്വന്തം ലേഖികUpdated: Thursday May 19, 2022

തകർന്ന വീടിനുമുന്നിൽ ശാന്തകുമാരി

തൃശൂർ 
തുടർച്ചയായ ആറാം ദിവസവും ജില്ലയിൽ കനത്ത മഴ. മുൻവർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടലും മുൻനിർത്തി ദുരന്തങ്ങളൊഴിവാക്കാൻ കനത്ത ജാഗ്രത പുലർത്തണം. 
വ്യാപക നാശമാണ്‌ ജില്ലയിൽ  റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. ഗുരുവായൂർ മമ്മിയൂർ റോഡ്‌ ഉൾപ്പെടെ വെള്ളക്കെട്ടിലായി. ബുധനാഴ്‌ച മൂന്ന് വീടുകൾ കൂടി തകർന്നു.  വേലൂർ തലക്കോട്ടുകര, ആമ്പല്ലൂർ, ശ്രീനാരായണപുരം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. 
വേലൂർ പഞ്ചായത്ത്  15–--ാം വാർഡ് തലക്കോട്ടുകരയിൽ ബികെഎൻ സെന്ററിൽ  താമസിക്കുന്ന കോവിലത്ത്  ശാന്തകുമാരിയുടെ വീടാണ് തകർന്നത്.  ആമ്പല്ലൂരിൽ കാളക്കല്ല് സ്വദേശി ചെമ്പിശേരി അമ്മിണിയുടെയും ശ്രീനാരായണപുരം  വൈപ്പിൻ കാട്ടിൽ അൻഷാദ് എന്നിവരുടെയും വീടുകളും തകർന്നു. ഏനാമാവ് റെഗുലേറ്റർ വളയംകെട്ട് ബണ്ട് പ്രദേശങ്ങൾ മന്ത്രി കെ രാജനും കലക്ടർ ഹരിത വി കുമാറും സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top