തൃശൂർ
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് ജില്ലാ സമ്മേളനം സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം പി പ്രജിത അധ്യക്ഷയായി. അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് തമ്പി, സംസ്ഥാന വൈസ് പ്രസിഡന്റ് ടി തുളസീധരൻ, കെജിഒഎ ജില്ലാ സെക്രട്ടറി കെ ആർ സുരേഷ്, കെസ്ഇബിഒഎ സംസ്ഥാന സെക്രട്ടറി പ്രദീപ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് വിനോദ്, വാട്ടർ അതോറിറ്റി തൃശൂർ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ ഇ എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം പി പ്രജിത(പ്രസിഡന്റ്), വി കെ അനൂപ് (സെക്രട്ടറി), സി എം മനസ്വി (വൈസ് പ്രസിഡന്റ്), ആർ സജി (ജോയിന്റ് സെക്രട്ടറി), എസ് മിഥുൻ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..