29 March Friday

കർഷകർക്ക്‌ കരുത്തുപകർന്ന്‌‌ വനിതാ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌‌ വനിത കൂട്ടായ്‌മ കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഷീല വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

 

തൃശൂർ
ഡൽഹിയിലെ കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌‌ ജില്ലാ കേന്ദ്രത്തിൽ നടക്കുന്ന സമരത്തിന്‌ ആവേശം പകർന്ന്‌ വനിതകൾ. 28–-ാം നാൾ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വനിതാ കൂട്ടായ്‌മ പിന്തുണയുമായെത്തി. വിവിധ മഹിളാ സംഘടനകളും കർഷക സംഘം നേതൃത്വത്തിൽ വനിതാ കർഷകരും ജില്ലയിലെ സമര വേദിയിലെത്തി. കൂട്ടായ്‌മ കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഷീല വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഉഷ പ്രഭുകുമാർ, മേരി തോമസ്, സ്വർണലത, വി‌ശാലാക്ഷി മല്ലിശേരി, സുലോചന പ്രേംകുമാർ, കെ ആർ മീര, എം ഗിരിജാദേവി, കെ എച്ച്‌ കയ്യുമ്മു, ടി കെ സുലേഖ, ഗീത ഗോപി തുടങ്ങിയവർ സംസാരിച്ചു. 
വൈകിട്ട്‌ സമരപ്പന്തലിൽ പുരോഗമന ജനാധിപത്യ  വനിതാസാംസ്‌കാരിക   പ്രവർത്തകർ  കാർഷിക ബിൽ കത്തിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.  കർഷകസമര ഐക്യദാർഢ്യ വനിതാസദസ്സ്‌  ആശ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്‌തു.  വനിതാ സാഹിതി ജില്ലാ പ്രസിഡന്റ്‌ കുശലകുമാരി അധ്യക്ഷയായി.  വനിതാ സാഹിതി  ജില്ലാസെക്രട്ടറി ഡോ. ആർ  ശ്രീലത വർമ,  പ്രൊഫ. വിമല, രാധിക സനോജ്,  നോവലിസ്‌റ്റ്‌ ശ്രീലത, ലിനി പ്രിയവാസവൻ,  ആർ എൽ സിന്ധു,  ലിസി കോര, കെ രമ,  ജൂബിലി,    ബിലു സി നാരായണൻ,  ആരിഫാബി, എം എൻ വിജയകുമാർ,  വിഡി പ്രേം പ്രസാദ്‌ തുടങ്ങിയവർ സംസാരിച്ചു.   ജനനയനയുടെ കലാപരിപാടികളും നടന്നു. 
കിസാൻ സംഘർഷ്‌ സമിതി നേതാക്കളായ പി കെ ഡേവിസ്‌, എ എസ്‌ കുട്ടി, കെ വി വസന്തുകമാർ, കെ കെ രാജേന്ദ്ര ബാബു,  കെ രവീന്ദ്രൻ, എം ശിവശങ്കരൻ, എം കെ അജിത്‌ കുമാർ എന്നിവർ പങ്കെടുത്തു.
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എൽജെഡി നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.   ജില്ലാ ജനറൽ സെക്രട്ടറി വിൻസെന്റ് പുത്തൂർ ഉദ്ഘാടനം ചെയ്തു.  റോബർട്ട് ഫ്രാൻസിസ് അധ്യക്ഷനായി.   ഷോബിൻ തോമസ്, മനോജ് ജോർജ്‌, മുണ്ടൻ കുരിയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top