20 April Saturday
ദേശാഭിമാനി പ്രചാരണം

നേരിന്റെ ശബ്ദം നാട്‌ ഏറ്റെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട്ട്‌, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ വാർഷിക വരിസംഖ്യ സ്വീകരിക്കുന്നു

 
തൃശൂർ 
നേരിന്റെ നാവായ്‌, നാടിന്റെ കാവലാളായ്‌ ഏഴര പതിറ്റാണ്ടായി മുഴങ്ങുന്ന ശബ്ദമായ  ദേശാഭിമാനി കൂടുതൽ ജനങ്ങളിലേക്ക്‌. ദേശാഭിമാനി ദിനപത്രമായതിന്റെ 75–-ാം വാർഷിക ദിനത്തിൽ പത്രപ്രചാരണവുമായി  നാടെങ്ങും സ്‌ക്വാഡുകളിറങ്ങി. സിപിഐ എം നേതൃത്വത്തിൽ   ഗ്രാമ–-നഗരങ്ങളിൽ വീടുകളിലും  വ്യാപാരസ്ഥാപനങ്ങളിലും തൊഴിൽശാലകളിലും   വരിക്കാരെ ചേർത്തു.  സ്ഥിരം വരിക്കാർക്കുപുറമെ മറ്റുമേഖലകളിലെ  ജനവിഭാഗങ്ങളും പുതിയ വരിക്കാരായി.  സമരമുഖങ്ങൾക്ക്‌ എന്നും കരുത്തുപകരുന്ന ദേശാഭിമാനിയുടെ വാർഷിക വരിക്കാരായി തൊഴിലാളി വിഭാഗങ്ങളും ജീവനക്കാരും പിന്തുണയേകി.   
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ കൂർക്കഞ്ചേരിയിലും സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ചാവക്കാട് ടൗണിലും നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എം എം വർഗീസ് പട്ടിക്കാടും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ പോന്നോരിലും പി കെ ബിജു വടക്കാഞ്ചേരിയിലും എം കെ കണ്ണൻ പൂങ്കുന്നത്തും നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ് കണ്ണംകുളങ്ങരയിലും കെ കെ രാമചന്ദ്രൻ പുതുക്കാട് സെന്ററിലും കെ വി അബ്ദുൾഖാദർ എംഎൽഎ ചാവക്കാട്ടും സേവ്യർ ചിറ്റിലപ്പിള്ളി അടാട്ടും പി കെ ഡേവിസ് മാളയിലും പി കെ ഷാജൻ പുല്ലഴിയിലും ബാബു എം പാലിശേരി കക്കാട് അമ്പലനടയിലും സ്ക്വാഡിന്‌  നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top