കൊടുങ്ങല്ലൂർ
തീരദേശത്തെ ചുവപ്പണിയിച്ച ഉജ്വല പ്രകടനത്തോടെ അഹമ്മു –-- അബ്ദുൾ ഖാദർ രക്ത സാക്ഷി ദിനാചരണം സമാപിച്ചു. ചുവപ്പ് സേനാ മാർച്ചും പൊതു പ്രകടനവും ആവേശമായി. ചരിത്രമുറങ്ങുന്ന ചേരമാൻ പരിസരത്തു നിന്നുമാരംഭിച്ച ചുവപ്പുസേനാ മാർച്ചും പ്രകടനവും എറിയാട് ചന്തയിൽ സമാപിച്ചു.
പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെപി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ , ജില്ലാ കമ്മിറ്റിയംഗം കെ.വി രാജേഷ്, ഏരിയ ആക്ടിങ് സെക്രട്ടറി കെ ആർ ജൈത്രൻ , ഏരിയ കമ്മിറ്റി അംഗം കെ എ ഹസ്ഫൽ, എം കെ മുഹമ്മദ്, കെ എ മുഹമ്മദ് റാഫി , കെ കെ മുഹമ്മദ് ഹനീഫ, ജമീല അബൂബക്കർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി അഹമ്മുവിന്റെ സഹോദരൻ കുഞ്ഞുമുഹമ്മദ് പങ്കെടുത്തു. രാവിലെ സഖാക്കൾ വെടിയേറ്റു വീണ എറിയാട് കേരളവർമ സ്കൂൾ പരിസരത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. എടവിലങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാര സെന്ററിൽ നിന്നും ചുവപ്പുസേനാ മാർച്ചും പ്രകടനവും ആരംഭിച്ചു. എടവിലങ്ങ് ചന്തയിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ സുരേന്ദ്രൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി കെ രമേഷ് ബാബു, സി എ ഷെഫീർ , എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വി എച്ച് റിസ് വാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..