ചാലക്കുടി
ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.
രണ്ടുകൈയിൽ നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിൽ നിന്നാണ് പുക ഉയർന്നത്. ഞായർ പകൽ 11.45ഓടെ കൂടപ്പുഴ ക്ഷേത്ര ജങ്ഷന് സമീപത്തെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. പിന്നാലെ വരികയായിരുന്ന വാഹനയാത്രികരാണ് ടയറിൽ നിന്നും പുക ഉയരുന്ന കാര്യം ഡ്രൈവറെ അറിയിച്ചത്. തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. തുടർന്ന് ഫയർഫോഴ്‌സെത്തി തീയണച്ചു. വലതുവശത്ത് പിൻഭാഗത്തുള്ള ടയറിൽ നിന്നാണ് പുക ഉയർന്നത്. വീൽഡ്രം അമിതമായി ചൂടായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..