ചാലക്കുടി
നഗരസഭ 21–--ാം വാർഡിൽ വ്യാപാരഭവൻ കെട്ടിടത്തിന്റെ വാഹനപാർക്കിങ്ങിനായുള്ള സ്ഥലത്തെ അനധികൃത നിർമാണം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകി തുടർനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കത്തു നൽകി.
പൊതുപ്രവർത്തകനായ എം ജെ തോമസ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. നഗരസഭാ മുൻ ചെയർമാൻ അധികാരം ദുർവിനിയോഗം ചെയ്ത് പാർക്കിങ് ഏരിയയിൽ അനധികൃതമായി കെട്ടിടനിർമാണം നടത്തുന്നതായാണ് പരാതി.
മുൻ ചെയർമാനും ഇപ്പോൾ കൗൺസിലറുമായ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മറ്റൊരാൾക്ക് തീറ് നൽകി അതിലാണ് അനധികൃത നിർമാണം നടക്കുന്നത്. നിർമാണം പൂർത്തിയായതോടെ കെട്ടിട നമ്പറിട്ട് നൽകാൻ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തുകയാണെന്നും തോമസിന്റെ പരാതിയിലുണ്ട്. കെട്ടിട നിർമാണം സംബന്ധിച്ച് പരാതി നൽകിയിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ രംഗത്തെത്തിയത്. ഇതേത്തുടർന്നാണ് ജോ. ഡയറക്ടർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..