29 March Friday

ലോകത്തിലെ മികച്ച
ഗവേഷകരിൽ 
ഡോ. ജസ്റ്റിൻ പോളും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കൊടകര
2021ൽ ലോകത്തിലെ ഏറ്റവും മികച്ച ഒരു ശതമാനം ഗവേഷകരിൽ ഒരാളായി മലയാളിയായ ഡോ. ജസ്റ്റിൻ പോളിനെ ക്ലാരിവറ്റ് തെരഞ്ഞെടുത്തു. ശാസ്ത്രീയ രേഖകളും ജേർണൽ പേപ്പറുകളും ആധികാരികമായി കൈകാര്യം ചെയ്യുന്ന  അമേരിക്കൻ സംഘടനയാണ് ക്ലാരിവറ്റ്. മലയാളികളായ ഗീത ഗോപിനാഥ്, ജിജു ആന്റണി എന്നിവരുടെ പേരുകളും ക്ലാരിവറ്റിന്റെ പട്ടികയിലുള്ളതായി ജസ്റ്റിൻ പറഞ്ഞു. ബിസിനസ്‌ വിദ്യാഭ്യാസവുമായിബന്ധപ്പെട്ട്‌ നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഡോ. ജസ്‌റ്റിന്റേതായുണ്ട്‌.
തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അവിട്ടപ്പിള്ളി സ്വദേശിയാണ്‌ ജസ്റ്റിൻ. പി വി പൗലോസ്–- കെ ഒ അന്നം ദമ്പതികളുടെ മകനാണ്. അവിട്ടപ്പിള്ളിയിലെ മലയാളം മീഡിയം  സർക്കാർ വിദ്യാലയത്തിലായിരുന്നു ജസ്റ്റിന്റെ പ്രാഥമിക വിദ്യാഭ്യാസം.  ഇപ്പോൾ അമേരിക്കയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രൊഫസറും കോഴിക്കോട് ഐഐഎമ്മിലെ വിസിറ്റിങ് പ്രൊഫസറുമാണ്. അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏതാനും പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും ആധികാരിക ബിസിനസ്‌ മാനേജ്‌മെന്റ് ഗ്രന്ഥകാരനുമാണ് ജസ്റ്റിൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top