19 April Friday

റേഷൻകടകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
തൃശൂർ
ജില്ലയിൽ  ലൈസൻസികൾ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന ന്യായവില കടകളുടെ (എഫ്പിഎസ് ) ലൈസൻസികളെ  നിയമിക്കുന്നതിന് പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ചാലക്കുടി താലൂക്കിലെ 1875162  നമ്പർ റേഷൻകട പട്ടികവർഗ വിഭാഗത്തിനായാണ് സംവരണം.  പട്ടികജാതി, ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള റേഷൻകടകളുടെ ലിസ്റ്റ്   ജില്ലാ സപ്ലൈ ഓഫീസ്,   താലൂക്ക് സപ്ലൈ ഓഫീസുകൾ, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.   30 ദിവസത്തിനുള്ളിൽ അപേക്ഷകൾ ജില്ലാ സപ്ലൈ ഓഫീസർ മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ നൽകാം.   അപേക്ഷ   www.civilsupplieskerala.gov.in  എന്ന സൈറ്റിൽ ലഭ്യമാണ്.  വിവരങ്ങൾക്ക്‌ ജില്ലാ  സപ്ലൈ ഓഫീസ്  (9188527322, 04872360046), താലൂക്ക് സപ്ലൈ ഓഫീസ്, തൃശൂർ (9188527382, 0487-2331031), താലൂക്ക് സപ്ലൈ ഓഫീസ് തലപ്പിള്ളി  (9188527385, 04884232257), താലൂക്ക് സപ്ലൈ ഓഫീസ് കുന്നംകുളം (9188520762, 04885296418), താലൂക്ക് സപ്ലൈ ഓഫീസ് ചാവക്കാട് ( 9188527384,   04872502525), താലൂക്ക് സപ്ലൈ ഓഫീസ്, മുകുന്ദപുരം (9188527381, 04802825321), താലൂക്ക് സപ്ലൈ ഓഫീസ് ചാലക്കുടി (9188527380, 04802704300), താലൂക്ക് സപ്ലൈ ഓഫീസ് കൊടുങ്ങല്ലൂർ (9188527379, 04802802374).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top