20 April Saturday

പേപ്പറിന്റെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
തൃശൂർ
പേപ്പർ, അച്ചടി അനുബന്ധ സാമഗ്രികൾ എന്നിവയുടെ വിലക്കയറ്റത്തിനും ജിഎസ്ടി നിരക്ക് വർധനയ്‌ക്കുമെതിരെ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രസുകൾ അടച്ചുകൊണ്ട് വ്യാഴാഴ്‌ച സംസ്ഥാനവ്യാപകമായി  പ്രതിഷേധ ധർണ സംഘടിപ്പിക്കും. 
തൃശൂർ കലക്ടറേറ്റിന് മുന്നിൽ  നടക്കുന്ന ധർണ രാവിലെ 10ന്‌  ടി എൻ  പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സണ്ണി കുണ്ടുകുളം അധ്യക്ഷനാകും.  
കഴിഞ്ഞ 6 മാസങ്ങൾക്കുള്ളിൽ വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലധികം വിലവർധനയാണ് ഉണ്ടായിട്ടുള്ളത്. പത്രങ്ങൾക്കുള്ള ന്യൂസ് പ്രിന്റിന് 70 ശതമാനം വിലവർധനയും ഉണ്ടായതായി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി രവി പുഷ്പഗിരി, വൈസ് പ്രസിഡന്റ്‌ രാജീവ് ഉപ്പത്ത്, ജില്ലാ പ്രസിഡന്റ്‌ സണ്ണി കുണ്ടുകുളം, സെക്രട്ടറി പി ബിജു,  സി കെ ഷിജുമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top