25 April Thursday

സൗജന്യ അൾട്രാ സൗണ്ട്‌ സ്‌കാനിങ്ങുമായി 
പാലിയേറ്റീവ്‌ ആൻഡ്‌ മെഡിക്കൽ ക്ലിനിക്

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കൊമ്പൊടിഞ്ഞാമാക്കലിലെ പാലിയേറ്റീവ്‌ ആൻഡ്‌ മെഡിക്കൽ ക്ലിനിക്

തൃശൂർ
ശാന്തിഭവൻ പാലിയേറ്റീവ്‌ ആശുപത്രിയും പി എൽ തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റും ചേർന്ന് കൊമ്പൊടിഞ്ഞാമാക്കലിലെ പാലിയേറ്റീവ്‌ ആൻഡ്‌ മെഡിക്കൽ ക്ലിനിക്കിൽ സൗജന്യ അൾട്രാ സൗണ്ട്‌ സ്‌കാനിങ്ങിന്‌ സൗകര്യമൊരുക്കും. 
ക്ലിനിക്കിന്റെ ഉദ്‌ഘാടനം 18ന്‌ രാവിലെ 9.30ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ നിർവഹിക്കും. ക്യാൻസർ, വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങൾ സ്‌കാനിങ്ങിലൂടെ തുടക്കത്തിൽ തിരിച്ചറിയാം. പാവപ്പെട്ടവരും സാധാരണക്കാരുമുൾപ്പെടെ എല്ലാവർക്കും സൗജന്യ സേവനം ലഭിക്കും. പുറമെ, തൈറോയ്‌ഡ്‌, ഹൃദയം, വൃക്ക, കരൾ, ആമാശയം, ഗർഭാശയം തുടങ്ങി ആന്തരാവയവങ്ങളുടെ സൗജന്യ പരിശോധനയും ലിവർ സിറോസിസ്‌ രോഗികൾക്ക്‌ സൗജന്യ ടാപ്പിങ്ങും ക്ലിനിക്കിൽ ലഭ്യമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top