28 March Thursday

തൃശൂർ–- തൃപ്രയാർ റൂട്ടിൽ 24ന്‌ സൂചനാ ബസ്‌പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

തൃശൂർ
തൃശൂർ–- തൃപ്രയാർ റൂട്ടിൽ സർവീസ്‌ നടത്തുന്ന ബസ്‌ ഡ്രൈവർ എം എസ്‌ സഹാറിനെ അതിക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയ സദാചാരഗുണ്ടകളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ 24ന്‌ സംയുക്ത ബസ്‌ തൊഴിലാളികളുടെ നേതൃത്വത്തിൽ  സൂചനാ പണിമുടക്ക്‌ നടത്തും. ഫെബ്രുവരി 18ന്‌ അർധരാത്രി ചിറക്കൽ തിരുവാണിക്കാവ്‌ ക്ഷേത്രം പരിസരത്തുവച്ചാണ്‌ സദാചാരഗുണ്ടകൾ സഹാറിനെ അതിക്രൂരമായി മർദിച്ചത്‌. തുടർന്ന്‌ ആശുപത്രിയിൽവച്ച്‌ അദ്ദേഹം മരിക്കുകയായിരുന്നു. പ്രതികളെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top