26 April Friday

പാപ്പച്ചനും ജോപോൾ അഞ്ചേരിയും നേർക്കുനേർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടത്തിയ സെലിബ്രിറ്റി ഫുട്‌ബോൾ മത്സരം കോർപറേഷൻ മേയർ എം കെ വർഗീസ്‌ ഫുട്‌ബോൾ തട്ടി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
 അന്താരാഷ്‌ട്ര ഫുട്‌ബോൾ താരങ്ങളായ പാപ്പച്ചനും ജോപോൾ അഞ്ചേരിയും നേർക്കുനേർ ഏറ്റുമുട്ടി.  ആദ്യപകുതിയുടെ തുടക്കത്തിൽ ജോപോൾ നയിക്കുന്ന ടീം ഗോൾവല ചലിപ്പിച്ചപ്പോൾ, നിമിഷങ്ങൾക്കകം   എതിർവലയും ചലിച്ചു.    അവസാന വിസിൽ മുഴങ്ങിയപ്പോൾ സമനില. 
സിപിഐ എം   ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥമാണ്‌  പ്രമുഖ ഫുട്‌ബോൾ താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി   ഫുട്‌ബോൾ പ്രദർശനമേള സംഘടിപ്പിച്ചത്‌.  കോർപറേഷൻ സ്‌റ്റേഡിയത്തിലായിരുന്നു  40 മിനിറ്റ്‌ മത്സരം.  കളിയുടെ ആദ്യപകുതിയിൽ  ജോപോൾ അഞ്ചേരി നയിച്ച ടീമിലെ സനിലാണ്‌ ലക്ഷ്യം കണ്ടത്‌. 19–-ാം മിനിറ്റിൽ പാപ്പച്ചന്റെ ടീമിലെ ശ്രീജീത്‌രാജ്‌  മറുപടി കണ്ടെത്തി. 
 മേയർ എം കെ വർഗീസ്‌ പന്തുതട്ടി മേള ഉദ്‌ഘാടനം ചെയ്‌തു.  സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സംഘാടകസമിതി ജനറൽ കൺവീനർ യു പി ജോസഫ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി  പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി,  ഡിഎഫ്‌എ  സെക്രട്ടറി ഡേവീസ്‌ മുക്കൻ,  ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സി സുമേഷ്‌, സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top