29 March Friday

തീം സോങ്‌ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
തൃശൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള തീം സോങ് പുറത്തിറക്കി. തിങ്കളാഴ്‌ച രാത്രി എട്ടിന്‌ ഓൺലൈനിലൂടെ പ്രശസ്‌ത ഗായിക സിത്താര കൃഷ്‌ണകുമാർ തീം സോങ് പ്രകാശിപ്പിച്ചു. ഗാനരചയിതാവ്‌ ബി കെ ഹരിനാരായണന്റെ വരികൾക്ക്‌ പി കെ സുനിൽകുമാർ സംഗീതം നൽകി. രതീഷ്‌ നാരായണൻ, പി കെ സുനിൽകുമാർ, അമൽ ആന്റണി, രചന ജോൺ എന്നിവരാണ്‌ ഗാനം ആലപിച്ചത്‌. വരും ദിവസങ്ങളിൽ ഫേസ്‌ബുക്ക്‌, വാട്‌സാപ്പ്‌ തുടങ്ങിയ നവമാധ്യമങ്ങളിൽ പ്രൊഫൈലായും മറ്റും തീം സോങ്‌ ലോകമാകെ  പ്രചരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top