01 July Tuesday

കൊടുങ്ങല്ലൂർ 
താലപ്പൊലി 
ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മൂന്നാം താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്

കൊടുങ്ങല്ലൂർ 
താലപ്പൊലി മഹോത്സവം ചൊവ്വാഴ്ച സമാപിക്കും മൂന്നാം താലപ്പൊലി നാളായ തിങ്കളാഴ്ചയും കൊടുങ്ങല്ലൂർ കാവ് ജനനിബിഡമായിരുന്നു കാർണിവൽ ഉണ്ടായില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന താലപ്പൊലിയാഘോഷത്തിൽ പ്രവേശന കവാടത്തിൽ പോലീസ് സാനിറ്റൈസർ വിതരണം ചെയ്താണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. രാത്രിയുത്സവം എടവിലങ്ങ് പതിനെട്ടരയാളത്തുനിന്ന്‌ ആരംഭിച്ചു.  
   ചൊവ്വ രാവിലെ പത്തിന് അക്ഷരശ്ലോക സദസ്സ്‌,പകൽ ഒന്നിന് എഴുന്നള്ളിപ്പ്, 6.30ന് ദീപാരാധന, കരിമരുന്ന് പ്രയോഗം, 6.30ന് ക്ലാസിക്കൽ നൃത്തനാടകം, എട്ടിന് വയലിൻ ഫ്യൂഷൻ, രാത്രി 9.30 ന് തായമ്പക ,രാത്രി ഒന്നിന് എഴുന്നള്ളിപ്പ്, പുലർച്ചെ 3.30 ന് എതിരേൽപ്പ് എന്നിവ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top