02 July Wednesday

2 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
ചാലക്കുടി
നിർധനരായ രണ്ട് കുടുംബങ്ങൾക്ക് വീടൊരുക്കി സിപിഐ എം പ്രവർത്തകർ. കൂടപ്പുഴയിലും കുറ്റിച്ചിറയിലുമാണ് രണ്ട് കുടുംബങ്ങൾക്ക്‌  വീടുകളൊരുങ്ങിയിരിക്കുന്നത്.   കുറ്റിച്ചിറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വിരുത്തുംകണ്ടത്തിൽ ജാനകിക്കാണ് വീട് നിർമിച്ച് നൽകുന്നത്.  500  ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. കൂടപ്പുഴ ഗാന്ധിനഗറിൽ ചാലക്കുടി സൗത്ത് ലോക്കൽ കമ്മിറ്റി ബാബു പുളിക്കനാണ്‌  വീട് നിർമിച്ചിരിക്കുന്നത്. 700 ചതരശ്ര അടി വിസ്തീർണത്തിലുള്ളതാണ് വീട്. കുറ്റിച്ചിറയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ചൊവ്വാഴ്ച പകൽ പത്തിന്  ജില്ലാ സെക്രട്ടറി എം എം വർഗീസ് നിർവഹിക്കും. ബുധനാഴ്ച എ സി മൊയ്തീൻ എംഎൽഎ കൂടപ്പുഴയിലെ   ഭവനത്തിന്റെ താക്കോൽ കൈമാറും. ചാലക്കുടി ഏരിയയിലെ 13–ാ-മത്തേതും ജില്ലയിലെ 103–-ാമത്തേതും വീടാണ് കുറ്റിച്ചിറയിലേത്.  കൂടപ്പുഴയിലേത് ജില്ലയിലെ 104–-ാമത്തേതും ചാലക്കുടി ഏരിയയിലെ 14–-ാമത്തേതുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top