20 April Saturday
എൽഡിഎഫ്‌ റാലി

ചുവപ്പിന്റെ "കുട'ചൂടി പുല്ലഴി

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. മഠത്തിൽ രാമൻകുട്ടി തന്റെ ചിഹ്നമായ "കുട'യുമായി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ

തൃശൂർ

എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മഠത്തിൽ രാമൻകുട്ടിയുടെ വിജയമുറപ്പിച്ച്‌ നടത്തിയ തെരഞ്ഞെടുപ്പുറാലി പുല്ലഴിയെ ചുവപ്പണിയിച്ചു. സ്ഥാനാർഥിയുടെ ചിഹ്നമായ കുടകളും വാദ്യമേളങ്ങളും ചുവന്ന ബലൂണുകളും തോരണങ്ങളുമായിട്ടായിരുന്നു ഉജ്വല റാലി.  
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന റാലിയിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് വോട്ടർമാർ അണിനിരന്നു. സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമായി നടന്നുനീങ്ങിയ റാലി  പുല്ലഴിയെ ഇളക്കിമറിച്ചു.
പുല്ലഴി രേവതിമൂലയിൽനിന്നും ആരംഭിച്ച റാലി ഡിവിഷനിൽ ചുറ്റി സഞ്ചരിച്ച് പുല്ലഴി കാഞ്ചന കലാസമിതിക്ക് സമീപം സമാപിച്ചു. പൊതുയോഗം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം സി പി ജോസ് അധ്യക്ഷനായി. എൻസിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ വി വല്ലഭൻ, എം പ്രകാശൻ (ജനതാദൾ എസ്), സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ വി ഹരിദാസ്, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, എ ആർ കുമാരൻ, സുലോചന പ്രേംകുമാർ, എം ആർ രാജൻ, ബി എൽ ബാബു, സ്ഥാനാർഥി അഡ്വ. മഠത്തിൽ രാമൻകുട്ടി എന്നിവർ സംസാരിച്ചു. ടി സുധാകരൻ സ്വാഗതവും എ വി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. 
ചിട്ടയായ സ്ക്വാഡ് പ്രവർത്തനങ്ങൾക്കൊപ്പം ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള പ്രചരണത്തിലും എൽഡിഎഫ് ഏറെ മുന്നിലാണ്. കഴിഞ്ഞതവണ എൽഡിഎഫിലെ രജനി വിജു വിജയിച്ച ഡിവിഷനാണിത്. അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങളും എൽഡിഎഫിന് കരുത്തേകുന്നു. വികസനത്തിനും വികസനത്തുടർച്ചയ്ക്കും വോട്ട് എന്ന അഭ്യർഥനയാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. 21 നാണ് ഉപതെരഞ്ഞെടുപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top