24 April Wednesday

നിരവധി വീടുകളില്‍ 
വെള്ളം കയറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

കൊടകരയിൽ വീട്ടിൽ വെള്ളം കയറിയ നിലയിൽ

 കൊടകര 

ശനിയാഴ്ച രാവിലേ  ആരംഭിച്ച കനത്ത മഴമൂലം കൊടകര പഞ്ചായത്തിലെ കാവില്‍പ്പാടം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പല വീടുകളിലും വീട്ടുപകരണങ്ങള്‍ക്ക് നാശമുണ്ടായി. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ്‌ പ്രദേശവാസികള്‍. ചുങ്കാൽ ലക്ഷംവീട്ടിൽ മഴയിൽ ചാലിപറമ്പിൽ ബൈജുവിന്റെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. വീട്ടുകാരെ സിപിഐ എം പ്രവർത്തകർ മാറ്റി താമസിപ്പിച്ചു.
ദേശീയപാത പേരാമ്പ്രയിൽ അപ്പോളോ ടയേഴ്സിന്  മുൻഭാഗം വെള്ളക്കെട്ടിൽ മുങ്ങി. കമ്പനിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ഉൾപ്പെടെ നിരവധി വാഹനങ്ങളിലും വെള്ളം കയറി. വെള്ളിക്കുളങ്ങര സ്‌കൂള്‍ ജങ്‌ഷനില്‍ വെള്ളക്കെട്ടുയര്‍ന്നു. റോഡില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയതിനെ ത്തുടര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടു. കാനകള്‍ കവിഞ്ഞൊഴുകിയതാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ ഇടയായത്.
ഉച്ചക്കുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും കൽക്കുഴിയിൽ പുന്നക്കപ്പറമ്പിൽ ചന്ദ്രന്റെ എട്ടുമാസം ഗർഭിണിയായ പശു ഇടിമിന്നലേറ്റ് ചത്തു. വീടിന്റെ കോൺക്രീറ്റ് പില്ലറുകൾക്കും ഭിത്തികൾക്കും പൊട്ടൽ വീണു. വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top