24 April Wednesday
എല്ലാവർക്കും സമ്പര്‍ക്കം വഴി

809 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 തൃശൂർ 

ജില്ലയിൽ 809 പേർക്കുകൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി. 9443 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 160പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ 26,042പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അസുഖബാധിതരായ 16,337 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
വെള്ളിയാഴ്ച മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല.  മൂന്ന് സമ്പർക്ക ക്ലസ്റ്ററുകൾവഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ–- 2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ–- 1, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ–-1. മറ്റ് സമ്പർക്ക കേസുകൾ 791. ആരോഗ്യ പ്രവർത്തകർ–- 5, ഫ്രണ്ട് ലൈൻ വർക്കർ–- 2. രോഗികളിൽ 60 വയസ്സിന് മുകളിൽ 53 പുരുഷൻമാരും  48  സ്ത്രീകളും 10 വയസ്സിന് താഴെ  24 ആൺകുട്ടികളും  29 പെൺകുട്ടികളും ഉൾപ്പെടുന്നു.
6395 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 967 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 246 പേർ ആശുപത്രിയിലും 721 പേർ വീടുകളിലുമാണ്. 3285 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4008 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 2,10,021 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top