24 April Wednesday

കളിമുറ്റം കതിരണിയിച്ച്‌ ‘കുട്ടിക്കർഷകർ’

അബ്ബാസ് വീരാവുണ്ണിUpdated: Saturday Oct 17, 2020
 
മുല്ലശേരി 
കോവിഡിൽ സ്കൂളുകൾ നിശ്ചലമായതോടെ കുട്ടികൾ വീട്ടുമുറ്റത്തൊരുക്കിയ നെൽകൃഷി വിളവെടുപ്പിന് കാത്തിരിക്കുന്നു. വടക്കൻ പുതുക്കാട് കർമലമാതാ ദേവാലയത്തിനു സമീപം കണ്ണംപുഴ വീട്ടിൽ സോണി–-സീമ ദമ്പതികളുടെ മക്കളാണ് വീട്ടുമുറ്റത്ത് നെൽപ്പാടമൊരുക്കിയത്. മുല്ലശേരി ഗുഡ് ഷെപ്പേർഡ്   സ്കൂളിൽ 11–-ാംക്ലാസിൽ പഠിക്കുന്ന ബിൽഹയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദിൽഹയുമാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നെൽപ്പാടം ഒരുക്കിയത്. ഉമ വിത്തുപയോഗിച്ച്‌ പൂർണമായും ജൈവവളത്തിലാണ് കൃഷി.ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ  ജീവനക്കാരനായ പിതാവും തോളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സായ അമ്മയും ഇവരുടെ അമ്മൂമ്മ ലൂസി ആൻഡ്രൂസും കൃഷിക്ക് പിന്തുണയുമായി കുട്ടികൾക്കൊപ്പമുണ്ട്. 
കതിരണിഞ്ഞ നെൽപ്പാടം കാണാൻ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ഒക്ടോബർ അവസാനം  വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി ക്കർഷകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top