04 December Monday

ഐ എം വിജയൻ പികെഎസ് അംഗമായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

പട്ടികജാതി ക്ഷേമ സമിതി ജില്ലാ തല അംഗത്വ വിതരണോദ്‌ഘാടനം പി കെ ശിവരാമൻ ഫുട്‌ബോൾ താരം ഐ എം വിജയന്‌ അംഗത്വം നൽകി നിർവഹിക്കുന്നു

തൃശൂർ
ഫുട്‌ബോൾ താരം ഐ എം വിജയന്‌ അംഗത്വം നൽകി പട്ടകജാതി ക്ഷേമ സമിതി ജില്ലാതല മെമ്പർഷിപ്പ്‌ ക്യാംപയിൻ ഉദ്‌ഘാടനം ചെയ്‌തു.   സംസ്ഥാന വൈസ്‌ പ്രസിഡന്റ പി കെ ശിവരാമൻ അംഗത്വം നൽകി. വിജയന്റെ വസതിയിൽ  നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി രാജേഷ്, എൻ കെ പ്രമോദ് കുമാർ, പി എ ലെജുക്കുട്ടൻ, എ ആർ സരോജിനി, എം വി വിനോദ്, എ ആർ ബാലു, അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top