18 December Thursday

ബസ്‌ പണിമുടക്ക്‌ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

തൃശൂർ -

കുന്നംകുളം റൂട്ടിലെ പുഴയ്ക്കൽ ഭാഗത്തും, തൃശൂർ –- തൃപ്രയാർ, തൃശൂർ –- -കൊടുങ്ങല്ലൂർ റൂട്ടിൽ കൂർക്കഞ്ചേരിവഴി പോകുന്ന ബസുകൾ ചൊവ്വാഴ്‌ച ആരംഭിക്കാനിരുന്ന അനിശ്‌ചിതകാല പണിമുടക്ക്‌ സമരം താൽക്കാലികമായി പിൻവലിച്ചു. കലക്ടർ വി ആർ കൃഷ്‌ണ തേജയുമായി ബസുടമകളും തൊഴിലാളി സംഘടനകളുടെ നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ്‌ സമരം പിൻവലിച്ചത്‌. 
കലക്ടറുടെ സാന്നിധ്യത്തിൽ കരാറുകാരും, ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ഇരിങ്ങാലക്കുട –- തൃശൂർ റൂട്ടിൽ പാലയ്ക്കൽമുതൽ കൂർക്കഞ്ചേരിവരെ ഒറ്റവരി കോൺക്രീറ്റ് പണി കഴിഞ്ഞാൽ പാലയ്ക്കൽനിന്ന്‌ വാഹനങ്ങൾ നേരെ വിടാമെന്ന്‌ ധാരണയായി. തൃശൂർ –- കുന്നംകുളം –- ഗുരുവായൂർ റൂട്ടിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ബസുടമസ്ഥ–-  തൊഴിലാളി സംഘടനകൾ നിർദേശം പരിഗണിക്കാമെന്നും ഉറപ്പ്‌ ലഭിച്ചിട്ടുണ്ട്‌. തുടർന്നാണ്‌ പണിമുടക്ക്‌ മാറ്റിവച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top