29 November Wednesday

അനീഷക്കും സനേഷിനും വിവാഹ ആശംസകളുമായി സുഹൃദ്‌വലയം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

സിപിഐ എം ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അനീഷക്ക്‌ വിവാഹ ആശംസകൾ നേരാനായി എത്തിയപ്പോൾ

ഒല്ലൂർ
സിപിഐ എം സ്‌നേഹത്തണലിൽ വിവാഹിതയായ അനീഷക്കും  വരൻ സനേഷിനും മംഗളാശംസകൾ നേരാൻ നൂറുകണക്കിന്‌ പേർ ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി.
ശനി  രാവിലെ എടക്കുന്നി ക്ഷേത്രത്തിൽ താലികെട്ടിന്‌ ശേഷം പാർടി ഓഫീസിലെ കതിർമണ്ഡപത്തിൽ നടന്ന ചടങ്ങുകളിലും വിരുന്നുസൽക്കാരത്തിലും ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.
സിപിഐ എം ഒല്ലൂർ ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ തട്ടുകട നടത്തുന്ന നിർധനകുടുംബമായ മരത്താക്കര മേലേടത്ത് വീട്ടിൽ സുനിൽകുമാറിന്റെയും എൽസിയുടെയും മകൾ അനീഷയുടെ വിവാഹമാണ്‌ സപിഐ എം ഏറ്റെടുത്ത്‌ നടത്തിക്കൊടുത്തത്‌. അനീഷയുടെ വിവാഹത്തിനായി ഏരിയ കമ്മിറ്റി ഓഫീസ്‌ കതിർമണ്ഡപം ഒരുക്കുന്നതിനും  സദ്യ നടത്തുന്നതിനും വിട്ടുകൊടുത്തു. നേതാക്കളുടെ അഭ്യർഥനയിൽ  ഒല്ലൂരിലെ വ്യവസായിയായ തട്ടിൽ ആന്റോ  വധുവിന്‌ അഞ്ച്‌ പവൻ സ്വർണാഭരണങ്ങളും, കല്യാണസദ്യക്ക്‌ ആവശ്യമായ തുകയും നൽകിയിരുന്നു. അനീഷക്ക്‌ സ്വർണം നൽകി സഹായിച്ച ആന്റോയെ മണ്ഡപത്തിൽവെച്ച്‌ മന്ത്രി കെ രാജൻ പൊന്നാട അണിയിച്ച്‌ ആദരിച്ചു. വിവാഹച്ചടങ്ങുകൾക്ക്‌ ഏരിയ സെക്രട്ടറി കെ പി പോൾ, ബാുബു തച്ചനാടൻ, കെ വി ബിജു, പി എം രാഹുൽ എന്നിവർ നേതൃത്വം നൽകി.  കെ കെ രാമചന്ദ്രൻ എംഎൽഎ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വർഗീസ്‌ കണ്ടംകുളത്തി,  കോർപറേഷൻ കൗൺസിലർമാർ, പഞ്ചായത്ത്‌ അംഗങ്ങൾ, പാർട്ടി പ്രവർത്തകർ രുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിക്കാനെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top