18 December Thursday

ഇന്റർ കൊളീജിയറ്റ്‌ ഫുട്‌ബോൾ: സഹൃദയ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

കേരളവർമയിൽ സംഘടിപ്പിച്ച പ്രഥമ ഇന്റർ കൊളീജിയറ്റ്‌ ഫുട്‌ബോൾ ചാമ്പ്യന്മാരായ കൊടകര സഹൃദയ കോളേജ്‌ ടീം ട്രോഫി ഏറ്റുവാങ്ങുന്നു

തൃശൂർ
കേരളവർമ കോളേജ്‌ സ്‌പോർട്‌സ്‌ അലുമ്‌നി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ പ്രൈസ്‌മണി ഇൻവിറ്റേഷൻ ഇന്റർ കൊളീജിയറ്റ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ കൊടകര സഹൃദയ കോളേജ്‌ ചാമ്പ്യന്മാർ. എൽത്തുരുത്ത്‌ സെന്റ്‌ അലോഷ്യസ്‌ കോളേജിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ പരാജയപ്പെടുത്തിയാണ്‌ സഹൃദയ കോളേജ്‌ ചാമ്പ്യന്മാരായത്‌. ആദ്യ സെമി ഫൈനലിൽ സെന്റ്‌ അലോഷ്യസ്‌ കോളേജ്‌, കേരളവർമ കോളേജിനേയും രണ്ടാം സെമിയിൽ സഹൃദയ കോളേജ്‌ പഴഞ്ഞി എംഡി കോളേജിനേയും പരാജയപ്പെടുത്തിയാണ്‌ ഫൈനലിൽ പ്രവേശിച്ചത്‌. എട്ടു കോളേജുകൾ മത്സരത്തിനിറങ്ങിയ ടൂർണമെന്റിലെ ലൂസേഴ്‌സ്‌ ഫൈനലിൽ എംഡി കോളേജിനെ പരാജയപ്പെടുത്തി കേരളവർമ കോളേജ്‌ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരളവർമ കോളേജ്‌ മൈതാനത്ത്‌ നടന്ന സമാപന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ സി വി പാപ്പച്ചൻ അധ്യക്ഷനായി. ചാമ്പ്യന്മാർക്ക്‌ ഫ്‌ളൈ ക്രിയേറ്റീവ്‌ ജനറൽ മാനേജൻ ഷൺമുഖൻ ട്രോഫിയും സമ്മാനത്തുകയും കൈമാറി. റണ്ണറപ്പിന്‌ സി വി പാപ്പച്ചൻ സമ്മാനം വിതരണംചെയ്‌തു. കൺവീനർ കെ എഫ്‌ ബെന്നി, സെക്രട്ടറി സി കെ നസിറുദ്ദീൻ, സി വി പോൾസൺ, മനോജ്‌ മോഹൻ,  ലത മേനോൻ, സോളി സേവ്യർ, ബാബു കെ ആന്റോ, പി സി വർഗീസ്‌, ബീരാൻകുട്ടി എന്നിവർ സംസാരിച്ചു. ഫുട്‌ബോൾ കൂടാതെ, ബാസ്‌കറ്റ്‌ബോൾ, ക്രിക്കറ്റ്‌, അത്‌ലറ്റിക്‌സ്‌ ഇന്റർകൊളീജിയറ്റ്‌ ടൂർണമെന്റുകളും ഈ വർഷം ആരംഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top