26 April Friday

നാടെങ്ങും 
സ്വാതന്ത്ര്യദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
തൃശൂർ
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം നാടെങ്ങും ആഹ്ലാദപൂർവം കൊണ്ടാടി. സിപിഐ എം നേതൃത്വത്തിൽ എല്ലാ ഏരിയകേന്ദ്രത്തിലും ലോക്കൽ, ബ്രാഞ്ച്‌ തലത്തിലും പതാക ഉയർത്തലും ഭരണഘടനയുടെ ആമുഖം വായനയും നടന്നു. 
മുനിസിപ്പൽ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷം നടന്നു. വായനശാലകളും സാംസ്‌കാരികസംഘടനകളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. സ്‌കൂളുകളിൽ വിവിധമത്സരങ്ങളും മധുരവിതരണവും ദേശഭക്തിഗാനാലാപനവും നടന്നു.
ഹൗസിങ്‌ ബോർഡ് കോളനി അലോട്ടീസ് അസോസിയേഷന്റേയും റസിഡന്റ്‌സ് അസോസിയേഷന്റേയും  സ്വാതന്ത്ര്യദിനാഘോഷം  സനീഷ്‌കുമാർ ജോസഫ് എംഎൽഎ  ഉദ്‌ഘാടനം ചെയ്തു.
പറപ്പൂക്കര പഞ്ചായത്തിൽ 75 വയസ്സിനുമേൽ പ്രായമുള്ള 75 പേർ ചേർന്ന്‌  സ്വാതന്ത്ര്യ ദിനത്തിൽ നന്തിക്കര സെന്ററിൽ ഒരേ സമയം  പതാക ഉയർത്തി.  നന്തിക്കര സർക്കാർ സ്‌കൂളിന്റേയും  പുതുക്കാട് പൊലീസിന്റെയും സഹകരണത്തോടെയായിരുന്നു ആഘോഷം.
ചാലക്കുടി  നഗരസഭയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ്‌ പതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശവും  നൽകി.
ചാലക്കുടി പരിയാരം ഗ്രാമീണ വായനശാലയിൽ സ്വാതന്ത്ര്യ  സമര ചരിത്ര ക്വിസ് മത്സം സംഘടിപ്പിച്ചു. പി വി ഷിബു നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top