24 April Wednesday

മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള ഡ്രോൺ തെരച്ചിലും വിഫലം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കൊടുങ്ങല്ലൂർ
മത്സ്യ ബന്ധനത്തിനിടെ വള്ളത്തിൽ നിന്ന്കടലിൽ വീണ് കാണാതായ തൊഴിലാളിയെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തി.
- ഒരാഴ്ച മുമ്പ് കാണാതായ  കാരിയേഴത്ത്  സുധീഷിനെ കണ്ടെത്താനാണ്  ഇ ടി ടൈസൺ  എംഎൽഎയുടെ ആവശ്യപ്രകാരം തെരച്ചിൽ നടത്തിയത്. ലൈറ്റ് ഹൗസിന് പടിഞ്ഞാറ് നാല് നോട്ടിക്കൽ മയിൽ അകലെ  നൂൽ കരയിലെ കരിങ്കൽ പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന മത്സ്യത്തൊഴിലാളികളുടെ അഭിപ്രായത്തെ ത്തുടർന്നാണ് ഡ്രോൺ കൺട്രോളർ സിംബാദ് കയ്‌പമംഗലം, അസിൻ സിംബാദും ചേർന്ന്‌ ഡ്രോൺ തെരച്ചിൽ നടത്തിയത്. അഴീക്കോട് കോസ്റ്റൽ സിഐ ഷോബി കെ വർഗീസ്, എസ്ഐ സി ബിനു, ഫിഷറീസ് ഓഫീസർ അൻസിൽ, എറിയാട് പഞ്ചായത്തംഗം സുഹറാബി ഉമ്മർ, കടലോര ജാഗ്രത സമിതി ചെയർമാൻ അഷറഫ് പൂവത്തിങ്കൽ, ക്യാപ്റ്റൻ ഹാരിസ്, പി എച്ച് റാഫി തുടങ്ങിയവരും ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top